Saturday, June 16, 2012

ഒരു വെട്ടിനു


ഒറ്റ വെട്ടിനു,
ഒരു വടിവാള്‍ വീശലില്‍,
ഒരു തീയേറില്‍,
മഞ്ഞു പോകുന്നത്,
ഒരച്ചന്‍,
നെറ്റിയിലെ സിന്ദൂരം,
പകുതിയിലെവിടെയോ-
ഒരു സ്വപ്നം.

തീര്‍ക്കാമായിരുന്നു
ഒരു വെട്ടിനു,
എന്നിട്ടുമെന്തേ ?
പകയുടെ വാള്‍ പലവട്ടം വീശി?

മരുഭൂമി


തിരക്കിനെതിരെ ഒറ്റയ്ക്ക്
നടക്കുമ്പോള്‍,
കയ് തിരയുന്നത് നിന്റെ,
വിരലുകള്‍.
ഒറ്റയ്ക്ക് നടന്നു
വഴി തെറ്റിയിരിക്കുന്നു
തിരിച്ചു വിളിക്കൂ,
എനിക്കൊപ്പം നടക്കൂ.

നീ കൂടെ നടക്കുമ്പോള്‍,
ഈ തെരുവ് മനോഹരം,
കാഴ്ചകള്‍ സുന്ദരം,
ഇപ്പോള്‍ ഇത് വെറും
മരുഭൂമി......
മരുഭൂമി......

മിസ്സ്‌ യു.........

പ്രവാസി.

ജീവിതം എവിടെയോ
മറന്നു വെച്ചവര്‍ നാം
പ്രവാസി..
നാളെയെ കാത്തു,
നാളെയെ കാത്തു,
ഞാനും നീയും ,
പ്രവാസി.

ഒന്നാണ് നമ്മള്‍,


ഒന്നാണ് നമ്മള്‍,
വഴി പിരിയുമ്പോള്‍,
ചിരിച്ചു കയ് വീശി
നാളെ കാണാമെന്നു പറയുന്നവര്‍,
തമ്മില്‍ കാണാതെ ,
അകലത്തെ, ഹൃദയം കൊണ്ട്
കീഴടക്കി ,സ്നേഹം
കയ്മാരി നമ്മള്‍.

വെറും വാക്കുകള്‍ക്കപ്പുറം,
വിളക്കിചെര്‍ത്ത എന്തോ ഒന്ന്,
കൂട്ടികൊളുതി, പിരിയതവണ്ണം,
നമ്മള്‍... നമ്മള്‍

ഒരു മുഖം, സ്നേഹം,
ഒരുമുഖം, സൌഹൃദം,
ഒരുമുഖം, കാരുണ്യം,
ഒരുമുഖം കൊയിലാണ്ടി കൂട്ടം,.

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same