Friday, July 12, 2013

ഓര്‍ക്കുക

വിട പറയലിന്റെ
അവസാനം,
ഉപചാര വാക്കുകള്‍,
പറഞ്ഞു,
വെറുതെ ഒരിറ്റു
കണീര് പൊഴിച്ച്,
കയ് വീശി നീ

അതിജീവനതിനു
വയ്യാതെ
... അവസാന ചികയും
വെട്ടി മാറ്റപ്പെട്ട
വെറും പാഴ് മരമായി
ഞാന്‍,

പ്രിയേ ഓര്‍ക്കുക,
ഞാന്‍ നിനക്കായ്‌ വിരിച്ച
തണല്‍,
പൊഴിച്ച പൂവുകള്‍,
പകര്‍ന്ന മധുരം,

അവസാന ശിഖിരവും
അറുത്തു മാറ്റും മുന്‍പ്
ഓര്‍ക്കുക,
തണല് തരാത്ത,
പ്രണയം പറയാത്ത,
കാലം ,കാത്തിരുന്നു,
മഴു മൂര്‍ച്ചകൂട്ടി

സ്വപ്നം പോലെ ഒരു പാടം,

വെയിലേറ്റു കറുത്ത കയ്
ചേറില്‍ ഞാറു പുതക്കുമ്പോള്‍,
നെറ്റിയിലെ വിയര്‍പ്പില്‍
സൂര്യന്‍ തിളക്കുമ്പോള്‍,
ചേറിന്റെ മണമില്ല,
കത്തുന്ന വെയില്‍ ചൂടില്ല,
തള്ള വിരലിലെ
പുഴു കുത്തിന്റെ നീറ്റലില്ല

പകരം,
സ്വപ്നം പോലെ ഒരു പാടം,
കതിര് കുലച്ചു,ചരിഞ്ഞു
കൊയ്ത്തു പാട്ടുയരുന്ന
ഒരു പാടം

എല്ലാം മറക്കും

മറവിയിലേക്ക്,
മാറാല പിടിച്ച
ഓര്‍മ്മകള്‍ ഇനി,
അടുത്ത തേങ്ങലില്‍
ഞാന്‍ പൊടി തട്ടിയെടുക്കും,

തണുത്തുറഞ്ഞ
ചോരതിളക്കാന്‍,
മുഷ്ട്ടിയുരുട്ടി
ആകാശത്തേക്ക് എറിയാന്‍,
... എനിക്കൊരു
രക്തസാക്ഷി വേണം.

ഞാനിങ്ങനെയാണു,
എല്ലാം മറക്കും,

നിങ്ങള്‍ക്കുമുണ്ടോ
സുഹൃത്തേ ??
ഈ അസുഖം???

ഒരു മഴ വേണം,

ഒരു മഴ വേണം,
നടന്നു നടന്നു
പച്ചപ്പ്‌ നശിച്ച വഴികളിൽ
ഒരു തളിർ മുളക്കാൻ.

ഒരു കുളിർകാറ്റു,
ലക്‌ഷ്യം അകന്നകന്നു,
പോകുമ്പോൾ,
എന്റെ തളര്ച്ച മാറ്റാൻ,

ഒരു രാത്രി വേണം,
ഒരായുസ്സിന്റെ നീളമുള്ള
രാത്രി,,,,
അറ്റമില്ലാത്ത സ്വപ്നം-
കണ്ടുറങ്ങാൻ.

ദാഹം,

ദാഹം,
തിന്നു കുടിച്ചു,
മദിച്ചു മത്താടി,
ഒടുക്കം,
കൊച്ചു കുഞ്ഞിനെ
കാണുമ്പോൾ പോലും,
നമുക്ക് ദാഹം,

ഞാനും

ഒപ്പം നടന്നവർ,
പിരിഞ്ഞു പോവലിന്റെ,
അടയാളങ്ങൾ നല്കാതെ,
ഔപചാരിക വാക്കുകൾ,
നല്കാതെ,
പെട്ടെന്ന്, നടന്നകലുമ്പോൾ,

ബാക്കിയാവുന്നത്,
പിന്നീടു പറയാൻ വെച്ച,
വാക്കുകൾ,
തകര്ന്നു പോവുന്നത്,
ഞാനും
എന്റെ അഹങ്കാരവും

മഴ നനയാൻ

മഴ നനയാൻ മോഹം,
വരും വരായ്കകൾ നോക്കാതെ,
പനി പേടിയില്ലാതെ,
മഴ നനഞ്ഞു,
അങ്ങിനെ നടക്കാൻ,
ഒരു മോഹം.

പുറം മോടിയെല്ലാം,
മഴയിലലിഞ്ഞു,
മഴ നൂലിൽ പൊതിഞ്ഞു,
ഒരു സ്വപ്നം പോലെ ,

മഴ നനയാൻ

മൌനം.

എന്റെ പ്രണയം
നിന്നോട് പറയുമ്പോൾ,
ഇട നാഴി നിറയെ,
വിശുദ്ധ മൌനം.

വാക്കുകൾ തരാതെ,
നീ അകന്നു പോകുമ്പോൾ,
ഇടനാഴിയിലെ നിശബധതക്ക്,
രക്തമുറയുന്ന തണുപ്പ്.

മൌനം ഒരു ചുഴിയാണ്,
ചിന്തകളുടെ ആഴത്തിലേക്ക്
വലിച്ചെടുക്കുന്ന ചുഴി

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same