Friday, January 25, 2019

മഴ,

സ്വപ്നങ്ങളിൽ നിറയെ,
മഴയാണ്,
പെയ്തു തീര്ന്നിട്ടും-
തീരാതെ പെയ്യുന്ന മഴ,

എന്റെ പ്രണയം

എന്റെ പ്രണയം
നിന്നോട് പറയുമ്പോൾ,
ഇട നാഴി നിറയെ,
വിശുദ്ധ മൌനം.
വാക്കുകൾ തരാതെ,
നീ അകന്നു പോകുമ്പോൾ,
ഇടനാഴിയിലെ നിശബധതക്ക്,
രക്തമുറയുന്ന തണുപ്പ്.
മൌനം ഒരു ചുഴിയാണ്,
ചിന്തകളുടെ ആഴത്തിലേക്ക്
വലിച്ചെടുക്കുന്ന ചുഴി.

EX

വാക്കിനും,
നോക്കിനുമിടയിൽ,
ഞാൻ പറയാൻ
മറന്നതെന്തോ?
ചിലപ്പോൾ,
എന്റെ തലയിൽ
വരയ്ക്കാൻ മറന്നതെന്തോ,
അതാവും,
എന്നാലും,
നിന്റെ തലയിൽ
വരച്ച, ലവനെ കാണുമ്പോ,
ഒരു സന്തോഷം,,,,
അവനു എന്റെ അത്ര
നിറമില്ല,
ഉയരമില്ല ,,, പക്ഷെ,
തലവര .... അതുണ്ട്!

നീ

നീ,
ഒരു തുരുതാണ്,
എനിക്കെന്റെ
പുറം മോടി ഊരിയെറിഞ്ഞു,
ഒളിക്കാനുള്ള തുരുത്ത്,
ഒപ്പം നടന്നവർ,
തനിയെ നടന്നകന്നു,
ഉള്ളം കയ്യിൽ അപ്പോഴും,
നിന്റെ കയ്,
നീയും ഞാനും,
ഒരു തുഴയില്ലാ തോണിയും,
നമുക്കൊരു യാത്ര പോകാം,
അറ്റമില്ലാത്ത, യാത്ര,,,,

YOU

അറ്റം,
ഇടാനഴിയുടെ
അങ്ങേ അറ്റം,
നിന്റെ കാലൊച്ച 
മാത്രം......
ഒഴുക്ക്,
ഇട നാഴിയിലെ
ഒഴുക്ക്,
തട്ടി തടഞ്ഞു ഞാൻ,
കണ്ണിൽ നീ മാത്രം,
മണിനാദം,
ഇടവേള കഴിഞ്ഞു,
മണിമുഴങ്ങി,
കാതിൽ നിന്റെ
കൊലുസിന്റെ നാദം മാത്രം

ജീവിതം

ജീവിതം തേങ്ങയാണ്,
നിനച്ചിരിക്കാത്ത നേരത്ത്,
ആരേലും എറിഞ്ഞുടക്കും,
പേരറിയാത്ത ദ്വൈവങ്ങൾക്കു 
മുന്നിൽ,

പറയാൻ മറന്നു വെച്ചത്

പറയാൻ മറന്നു വെച്ചത്,
ആദ്യം കണ്ട നാൾ,
നിന്നോട് പറയാൻ
കരുതിയ വാക്കുകൾ,
വെറും ചിരിയിലൊതുങ്ങി

കടൽ കാത്തിരിക്കുന്നു

ഒഴുക്കിനൊപ്പം,
ഞാനും ഒഴുകുന്നു,
തട്ടി തടഞ്ഞു,
കുതിച്ചു ചാടി,
പതഞ്ഞു പൊന്തി,
ചുഴിയിൽ വീണ്,
കലങ്ങി തെളിഞ്ഞ്,
വീണ്ടും മുന്നോട്ട്,
അകലെ എന്നെ കാത്ത്
ഒരു കടൽ കാത്തിരിക്കുന്നു

പ്രണയം

പ്രണയം ഒരു കുരുക്കാണ്‌,
മുറുകുമ്പോഴും,
അഴിയുംബോഴും,
വേദന നല്കുന്ന കുരുക്ക്.
മുറുകുമ്പോൾ,
പ്രാണൻ പോകുന്നു,
അഴിയുമ്പോൾ കൂടെ
അലിഞ്ഞു ചേര്ന്ന മാംസവും,.
പ്രണയം ഒരു കുരുക്കാണ്‌,
പ്രാണൻ പോകുമ്പോഴും,
അഴിയതിരിക്കേണ്ട,
കുരുക്ക്

ആരാണ് നീ

ആരാണ് നീ
എന്റെ പകലും,
രാത്രിയും
തണുത്തുറയുമ്പോൾ
അറിയുന്നു,,, ആരാണ്
നീയെനിക്കെന്ന്.
ശൂന്യമായ
ഇടനാഴിയിൽ,
നിന്റെ കാലൊച്ച
തിരയുംബോഴറിയുന്നു
ആരാണ്
നീയെനിക്കെന്ന്
പുലര്കാലം
നിന്റെ വാക്കുകളില്ലാതെ
മൂകമാവുമ്പോൾ
അറിയുന്നു,,, ആരാണ്
നീയെനിക്കെന്ന്.
നീയാണ്,
എന്റെ പകലും രാവും,
മൌനവും, ശബ്ദവും,
ചലനവും,താളവും.
താളം തെറ്റി
ഞാനേകനായ്

നിന്റെ പ്രണയം

വാക്കുകൾ തീര്ക്കുന്ന
മുറിപ്പാട്
പ്രമേഹ രോഗിയുടെ
വ്രണം പോലെ,
ഉണങ്ങിയിട്ടും ഉണങ്ങാതെ,
ചുറ്റിലും
ആള്ക്കൂട്ടം, തൊട്ടുരുമ്മി,
ഒന്നനങ്ങാൻ വിടാതെ,
തളര്ന്നു പോകുമ്പോൾ,
ഒരു കയ്താങ്ങ്,,,,?
എങ്ങുമില്ല.
നിന്റെ പ്രണയം
നങ്കൂരമാണ്,
തിരയിലും കാറ്റിലും
എന്നെ പിടിച്ചു നിർത്തുന്ന
അവസാന കണ്ണി

വാചാലമായ് മൌനം

ഉള്ളിലൊരു പേടിയുണ്ട്,
അകലെ കാണുന്ന പച്ചപ്
വെറും തോന്നലാണെന്ന
ഉള്ഭയം.
കാലിലെ തളര്ച്ച
വരണ്ട തൊണ്ട,
വേച്ചു പോകുമ്പോളും
വീഴാതെ മുന്നോട്ടു.
എന്റെ വഴി നിറയെ
മൌനമാണ്,
ഉള്ളു തുളക്കുന്ന
മൂര്ച്ചയുള്ള മൌനം.
ഒടുവിൽ തളര്ന്നു
വീഴുമ്പോൾ,
സ്നേഹം നിറഞ്ഞ
ഒരു വക്കെങ്ങിലും
പറയുക.
മടിയിൽ കിടത്തി
ഒന്ന് തലോടുക,
,,,,,,,,,,,,,,,,,,,,,,,,,,,,
വാക്കുകൾ തീരുന്നില്ല,
വെറും വാക്കിനപ്പുറം
വാചാലമായ് മൌനം,

എനിക്ക് നിന്നോടുള്ളത്



എനിക്ക് നിന്നോടുള്ളത്,
പറയേണ്ടി വരുമ്പോൾ,
നീ എന്നെ അറിയാതെ 
പോകുന്ന വേദന.
എന്റെ ഇഷ്ടം,
വാകുകളിൽ, അടയാളങ്ങളിൽ,
എന്തിനു?
എന്റെ മൌനം 
ഹൃദയ താളം,
കണ്ണിന്റെ ചലനം,
എല്ലാ അറിയുന്നവൾ അല്ലെ?
നീ.
പറയേണ്ടതുണ്ടോ?
പ്രിയേ ഞാൻ?
ഹൃദയം പറിച്ചു 
തന്നില്ലേ?
ഇനിയും 
പറയേണ്ടതുണ്ടോ??

ചാലകം

നിന്റെ നോവിൽ,
എന്റെ കണ്ണ് നനയുമ്പോൾ,
നിന്റെ ചിരി 
എന്റെ ഉള്ളു നിറയ്ക്കുമ്പോൾ,
തെളിയുന്നത് 
ഹൃദയത്തിൽ നിന്ന്
ഹൃദയത്തിലേക്കുള്ള
ചാലകം....
പ്രണയം.

ഹൃദയം

വാക്കുകൾ മൂര്ച്ച,
കൂട്ടി കാത്തിരിക്കുന്നവർ 
ഓര്ക്കുന്നില്ല,
മുറിവേറ്റ ഹൃദയം,
ഉണങ്ങാൻ ഈ ആയുസ്സ് പോരെന്നു

ഉപമ,,,


കണ്ണിൽ നിന്നൊലിച്ചിറങ്ങിയ
കണ്ണീർ, ചുണ്ടിൽ........
പനിനീർപൂവിൽ ഒട്ടിയ 
ഹിമകണംപോൽ

HE

മനുഷ്യരെ കാണാൻ
കൊതിയാവുന്നു,
തലപ്പാവിനും,
ഉടൽ പൊതിഞ്ഞ തുണിയുടെ 
നിറത്തിലും ,
ജപിച്ചു തള്ളിയ
മന്ത്രങ്ങളുടെ ഉച്ചത്തിലും,
ഇടയ്ക്കിടെ ഉറഞ്ഞു
തുള്ളുന്ന ആൾ ദ്വൈവങ്ങളുടെ
മറവിലും
വോട്ടുതെണ്ടിപ്പരിഷകളുടെ
ഒക്കാനത്തിന്റെ നാറ്റത്തിലും
താടി വെച്ച് തോറ്റം പാടി
പടച്ചോനെ പോറ്റുന്ന
പടപ്പിനടയിൽ നിന്ന്
നല്ല മനുഷ്യര്
മാൻ ഹോളിലൂടെ
സ്സ്വർഗതിലേക്ക്
രക്ഷപ്പെടുന്നു

മതമാണ്‌ , മദം

വെളുക്കെ ചിരിച്ചു
വന്നവർ
പതുക്കെ അടയാളങ്ങൾ
തിരയുകയായിരുന്നു
താടിയിൽ , നെറ്റിയിയിൽ
വസ്ത്രത്തിൽ ,
വാക്കിൽ, നോക്കിൽ
എന്തിനു .....
ഞാനവര്ക്ക് വിളമ്പിയ
സല്ക്കാരത്തിൽ പോലും
അടയാളം തിരഞ്ഞവർ.
ഒരുവട്ടമെങ്കില്ലും
മനസിലേക്ക് നോക്കുമെന്ന്
കരുതി ഞാൻ ,
വെറുതെ
മതമാണ്‌ , മദം
മദം പൊട്ടിയ മനുഷ്യന്
മതമാണ്‌ , മദം

ഹൃദയശൂന്യം

ഹൃദയമില്ലാത്തവർ 
പ്രണയിക്കുമ്പോൾ 
പ്രണയവും 
ഹൃദയശൂന്യം

മുറിവേറ്റവരിൽ ഒരാൾ

മുറിവേറ്റവരിൽ ഒരാൾ
,,,,
ഉടലോടെ സ്വർഗ്ഗം
പുണരാൻ കൊതിക്കുന്നവരോട്,
ഉമ്മയുടെ കാലടിക്കീഴിലെ 
സ്വർഗ്ഗം കാണാതെ നിങ്ങളെങ്ങോട്ട്?
തകർന്നു പോകുന്ന
അമ്മ ഹൃദയം കാണാതെ
നിങ്ങെളെങ്ങോട്ട് ?
അപമാനം കൊണ്ടു
കുനിഞ്ഞുപോകുന്ന നെറ്റിയിലെ
നിസ്കാരത്തഴമ്പു കാണാതെ
നിങ്ങെളെങ്ങോട്ട് ?
നിങ്ങൾ പോയിട്ടുണ്ടെകിൽ ,,,
നല്ലത് ,
ഈ നാട് നിങ്ങളർഹിക്കുന്നില്ല

പ്രണയം

ഞാൻ അടുത്ത
തീരം, 
നീ.
തിരയായ് 
പുണർന്നു ഞാൻ. 
പ്രണയം നനഞ്ഞു
നമ്മൾ

പേരിനു വാലുമുളച്ചു

നമുക്ക് പ്രാർത്ഥിക്കാം, 
പേരിനറ്റത്തു 
വാലുമുളക്കാതിരിക്കാൻ. 
ഞാനും നീയും 
പിന്നിട്ടവഴികളിൽ, 
അമ്പലപ്പറമ്പും, പള്ളിമുറ്റങ്ങളും,
ചിരിക്കാനറിയുന്ന
മനുഷ്യരും ഉണ്ടായിരുന്നു.
കാലത്തിനിപ്പുറം
പേരിനു വാലുമുളച്ചു
ഞാനും നീയും
തമ്മിൽ ചിരിക്കാൻ
പെടാപ്പാടുപെടുന്നു

Missed

മുന്നോട്ട് കുതിക്കാൻ, 
പുറകിലേക്ക് ചവിട്ടി തള്ളിയ 
ഭൂമിയിലെവിടെയോ, 
എന്റെ സ്വർഗ്ഗമിരിക്കുന്നു.

പ്രമുഖരല്ലാത്തവർക്ക്‌ വേണ്ടി

ആൾക്കൂട്ടത്തിന്റെ
ആഘോഷത്തിനും,
ആക്രോശത്തിനും
ഇടയിൽ
നേർത്തുപോവുന്ന ശബ്ദമുണ്ട് ,
പ്രതീക്ഷ വറ്റിയവരുടെ ,
പതിഞ്ഞ ശബ്ദം ,
അവരുടെ ശബ്ദം,
കരച്ചിൽ
നിങ്ങളെങ്ങിനെ
അറിയാതെ പോയ് ?
കേൾക്കുക
അവരെയും ,
വല്ലപ്പോഴും,,,,,,,,,,,,,,,,
പ്രമുഖരല്ലാത്തവർക്ക്‌ വേണ്ടി .................

ദളിതൻ

ഒരു കീറിയ കോണകം പോലുമില്ല
കസവു തുണിക്കുള്ളിൽ
ഇനി ആരും കണ്ണീരൊഴുക്കരുത്
ഉത്തരേന്ത്യൻ ദലിതർക്കായ്
യുപി .. കേരളം അത് ഇത്
ഒലക്കേടെ മൂട് .
മനുഷ്യത്വം നശിച്ചവർ
അതിലും നമുക്ക് നേടാം ഒന്നാം സ്ഥാനം
ഒന്നും മനസിലാവാത്ത
അമ്പരപ്പ് നിറഞ്ഞ മുഖം
മാഞ്ഞു പോവുന്നില്ല
മനസ്സ് നീറുന്നു
പ്രാർത്ഥനകൾ , വിശപ്പില്ലാത്ത
ലോകത്തു നീ അമ്പരപ്പോടെ
ഞങ്ങളെ നോക്കി ചിരിക്കുക
ഞങ്ങളിവിടെ കോടിയുടെ നിറം ചികയുകയാണ്
അവനൊപ്പം നില്ക്കാൻ
നമുക്കവകാശമില്ല
അവന്റെ ഇടങ്ങൾ
കവർന്നത് നമ്മളാണ്

അകലെ

ചാരെയാണ് നീ
ദൂരമൊരുപാട്
അരികിലുണ്ട് നീ
അകലമൊരുപാട്
ഒരു വിളിപ്പാടകലമെന്നോർത്തൊരു
വിളിക്കായി
വേഴാമ്പലായ്
ഞാൻ ..........
ഒരു നിശ്വാസം
ചുവടുവെപ്പ്
വെറുതെ വെറുതെ
കാതോർത്തു
ഞാൻ.....
അകലേക്ക്
മറയുന്ന നിഴലുകൾ
മാത്രം
വഴിയിൽ ....
നിഴലില്ലാതെ ഞാനും

അഭിമന്യു

ഇവിടെ ഞാനുമെഴുതട്ടെ 
കണ്ണിൽ നിന്നിറ്റുവീഴുമീ 
ചോരയിൽമുക്കി , 
നിന്റെ ഓർമയിൽ 
ഇങ്കിലാബ് മുഴുകി 
“ വർഗീയത തുലയട്ടെ”
സഖാവേ ...............
ലാൽ സലാം

കലാലയം

നെഞ്ചിലൊരു
കല്ലുണ്ടായിരുന്നു
ഉള്ളിലൊരു കടലിരമ്പവും.
വെറുതെ നോക്കിനിന്ന
ഓരോനിമിഷവും
തിരയുകയായിരുന്നു
എന്റെ പൊടിപിടിച്ച
കാൽപാടുകൾ.
ഒന്നുകൂടെ നടക്കണം
ആ ഇടനാഴിയിൽ 
കൂട്ടുകൂടി
കഥപറഞ്ഞു
നിങ്ങളൊക്കെ കൂടെ വേണം.
....dears

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same