Friday, September 7, 2012

ഓര്‍ക്കുക


ഓര്‍ക്കുക,
നിന്റെ അതിര്‍ വരമ്പില്‍
നിന്റെ ശബ്ദമുയരുന്നത്,
നിന്റെ വഴികളില്‍,
വേലിക്കെട്ടില്ലാത്തത്
നിന്റെ വാക്കുകള്‍ക്ക് ,
പകരം വഗ്ദാനമെങ്ങിലും
കിട്ടുന്നത്,
പറയാന്‍, പ്രവര്‍ത്തിക്കാന്‍,
വഴിതടയാന്‍,
പ്രണയിക്കാന്‍,
നിന്റെ വയലിലെ വിളവെടുക്കാന്‍,
സ്വപ്നങ്ങള്‍ കാണാന്‍,

ഒരായിരം പേര്‍ സ്വപ്‌നങ്ങള്‍
ത്യജിച്ചു,
വഴിയില്‍ മരിച്ചു വീണു,
എല്ലാം എനിക്ക് വേണ്ടി
നിനക്ക് വേണ്ടി
നമുക്ക് വേണ്ടി,

അദ്രിശ്യനവാന്‍ കഴിഞ്ഞെങ്ങില്‍

അദ്രിശ്യനവാന്‍ കഴിഞ്ഞെങ്ങില്‍,,

വഴിയില്‍ പതുങ്ങി നില്‍ക്കുന്ന
ശത്രുവിന് മുന്നിലൂടെ
അവനറിയാതെ നടന്നു ചെല്ലാം
എനിക്കായ് കാത്തു വെച്ച
ആയുധത്തിന്റെ മൂര്‍ച്ച
അവനറിയാതെ..അറിയാം.

പ്രതികാരത്തിനല്ല, 

ഒരുങ്ങി ഇരിക്കാന്‍,
ചിരിച്ച മുഖങ്ങള്‍,
സൌഹൃധതിന്റെ കരങ്ങള്‍,
വാള്‍ വീശുമ്പോള്‍
ഹൃദയം മുറിയാതിരിക്കാന്‍,
മാത്രം.

അദ്രിശ്യനവാന്‍ കഴിഞ്ഞെങ്ങില്‍,,

ഓണാശംസകള്‍


തുമ്പപൂ,
നീ നന്മയാണ്,
കുഞ്ഞിന്റെ ചിരിപോലെ,
സുന്ദരം,

നമ്ബ്യര്‍വട്ടമേ,
...
നീ രാജാവാണ്,
സ്വയം കിരീടമണിഞ്ഞ
രാജാവ്,

തെച്ചിപൂ, അരിപൂ,
നാലുമണി പൂ,
എന്റെ തൊടിയിലെ
പേരറിയാത്ത സുന്ദരിമാരെ
നിങ്ങളാണെന്റെ പൂക്കള്‍.

എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍

ഒപ്പം നടന്നവര്‍


ഒപ്പം നടന്നവര്‍,
വഴിയില്‍ കയ് പിടിച്ചു,
വെയിലില്‍ , തണലത്തിരുന്നു,
മഴയില്‍ നനഞു,
സ്വപ്‌നങ്ങള്‍ പറഞ്ഞു,
പൊട്ടിച്ചിരിച്ചു,
...
പരിഭവിച്ചു ,
പിണങ്ങി, പിന്നെയും,
ഒപ്പം നടന്നവര്‍,,

വഴിയുടെ ഏതോ
കോണില്‍,
ഒരു വിട പറയാതെ,
ഒരു ചിരിയില്‍ ,
ഒരു നോട്ടത്തില്‍ ,
ഒരു കയ് വീശലില്‍
പിരിഞ്ഞു പോവലിന്റെ
അടയാളം പോലും
നല്‍കാതെ ,,,,,,,

ഒപ്പം നടന്നവര്‍,
മാഞ്ഞു പോകുമ്പോള്‍ ,
തളര്‍ന്നു പോവുന്നു,
ഈ വഴിയില്‍,
വെയിലില്‍,
മഴയില്‍.....

തിരഞ്ഞു പോകുന്നു,
ആ ക്യ്കള്‍
ഈ വഴിയില്‍,
വെയിലില്‍,
മഴയില്‍.....

തിരിച്ചറിവ്,


തിരിച്ചറിവ്,
എനിക്കെന്നെ തിരിച്ചറിയാന്‍,
നിന്നെ നഷ്ടപെടെണ്ടി വന്നു,

ഇരുട്ടില്‍
വെളിച്ചത്തിനെ ഓര്‍ത്തു,
...
വേനലില്‍ മഴക്കുളിരോര്‍ത്തു ,
തണുപ്പില്‍ നിന്നെയോര്‍ത്തു,
കണ്ണില്‍ പൊടിഞ്ഞ ചോരയില്‍-
നിന്റെ കന്നീരോര്‍ത്തു
തിരിച്ചറിവുകള്‍....

എത്രതിരഞ്ഞിട്ടും,
തിരിച്ചുപോക്കിനുള്ള വഴി,
ഇല്ല,,,
ഇരുള്‍ പരന്നിരിക്കുന്നു,
ഇനി ഇവിടെ തളര്‍ന്നു വീഴാം.

മാപ്പ്,
നിന്റെ മഴക്കാലത്
വേര്‍പാടിന്റെ ചൂട്
നിറച്ചതിനു,
നിന്റെ വേനലില്‍
കണ്ണീര്‍ മഴ പെയ്യിച്ചതിനു,
നിന്റെ വസന്തത്തെ
ശവം നാറി പൂക്കള്‍
കൊണ്ടുനിരച്ചതിനു

തിര്ച്ചരിവിന്റെ
അറ്റം, ഇനി ഒരടിക്കപ്പുരം
ഇരുട്ട്, അഗാതമായ
ഇരുട്ട്.
See More

Tuesday, July 17, 2012

എനിക്കായ്

തളരുന്നു ഞാന്‍ ഈ 
സ്വപ്നഭാരംച്ചുമന്നു,
എങ്കിലും.... 
ആശകള്‍, പ്രതീക്ഷകള്‍
കളയുവാന്‍ വയ്യിത്.
ചിറകു വീശട്ടെ-
പറന്നുയരാന്‍, 
തളര്ന്നെങ്ങിലും ഞാന്‍. 
വലിയോരാകാശം,
ചെറിയൊരു പൂവ്
കാത്തിരിക്കുന്നു,.
എനിക്കായ് ...........

തുരുത്

മരുഭൂമിയിലെ ചൂട്,
തീക്കാറ്റ് പോലെ.
ഉള്ളില്‍ കനലെരിയുമ്പോള്‍?
അത് വെറും ചൂട്.


ഒരു തുരുത് തേടണം,
ഒരു മരുപച്ച ,
തളര്ന്നുര്ങ്ങാന്‍
ഒരു മര തണല്‍.

ഇനി എത്ര ദൂരം?
അടയാളങ്ങള്‍ ഇല്ല,
ഇനി ..............?

Saturday, June 16, 2012

ഒരു വെട്ടിനു


ഒറ്റ വെട്ടിനു,
ഒരു വടിവാള്‍ വീശലില്‍,
ഒരു തീയേറില്‍,
മഞ്ഞു പോകുന്നത്,
ഒരച്ചന്‍,
നെറ്റിയിലെ സിന്ദൂരം,
പകുതിയിലെവിടെയോ-
ഒരു സ്വപ്നം.

തീര്‍ക്കാമായിരുന്നു
ഒരു വെട്ടിനു,
എന്നിട്ടുമെന്തേ ?
പകയുടെ വാള്‍ പലവട്ടം വീശി?

മരുഭൂമി


തിരക്കിനെതിരെ ഒറ്റയ്ക്ക്
നടക്കുമ്പോള്‍,
കയ് തിരയുന്നത് നിന്റെ,
വിരലുകള്‍.
ഒറ്റയ്ക്ക് നടന്നു
വഴി തെറ്റിയിരിക്കുന്നു
തിരിച്ചു വിളിക്കൂ,
എനിക്കൊപ്പം നടക്കൂ.

നീ കൂടെ നടക്കുമ്പോള്‍,
ഈ തെരുവ് മനോഹരം,
കാഴ്ചകള്‍ സുന്ദരം,
ഇപ്പോള്‍ ഇത് വെറും
മരുഭൂമി......
മരുഭൂമി......

മിസ്സ്‌ യു.........

പ്രവാസി.

ജീവിതം എവിടെയോ
മറന്നു വെച്ചവര്‍ നാം
പ്രവാസി..
നാളെയെ കാത്തു,
നാളെയെ കാത്തു,
ഞാനും നീയും ,
പ്രവാസി.

ഒന്നാണ് നമ്മള്‍,


ഒന്നാണ് നമ്മള്‍,
വഴി പിരിയുമ്പോള്‍,
ചിരിച്ചു കയ് വീശി
നാളെ കാണാമെന്നു പറയുന്നവര്‍,
തമ്മില്‍ കാണാതെ ,
അകലത്തെ, ഹൃദയം കൊണ്ട്
കീഴടക്കി ,സ്നേഹം
കയ്മാരി നമ്മള്‍.

വെറും വാക്കുകള്‍ക്കപ്പുറം,
വിളക്കിചെര്‍ത്ത എന്തോ ഒന്ന്,
കൂട്ടികൊളുതി, പിരിയതവണ്ണം,
നമ്മള്‍... നമ്മള്‍

ഒരു മുഖം, സ്നേഹം,
ഒരുമുഖം, സൌഹൃദം,
ഒരുമുഖം, കാരുണ്യം,
ഒരുമുഖം കൊയിലാണ്ടി കൂട്ടം,.

Wednesday, March 21, 2012

വരക്കപ്പുറം

അവര്‍ ഒരു വര വരച്ചു,
അധികാരത്തിന്റെ
ലക്ഷ്മണ രേഖ.....
ഇത് കടക്കരുത്.
സ്വാതന്ത്ര്യത്തിന്റെ ഹുങ്ക്
ഇവിടെ വരെ മാത്രം
കാലിനും, നാക്കിനും
ചങ്ങലകള്‍ .........

വരക്കപ്പുറം
എന്റെ പാടങ്ങള്‍,
പുഴകള്‍
സ്വപ്നങ്ങള്‍
എല്ലാം വരക്കപ്പുറം

... ... സംശയം ....................

തുറന്നിട്ട വാതിലിലൂടെ ,
അകത്തു കടക്കുമ്പോള്‍
സംശയം ....................
ഒരു ചതി എന്നെക്കാത്ത്

സംശയം
അടച്ചിട്ട വാതിലിനപ്പുറം
ആരോ ഒരാള്‍ എന്നെ കാത്തു

വാതിലുകള്‍ ചുറ്റിലും
തുറന്നതും അടച്ചതും
സംശയം?
ആരോ ഒരാള്‍ എന്നെ കാത്തു

സ്നേഹം

സ്നേഹം,


താരാട്ടു പാട്ടായ്,
അമിഞ്ഞപാല് പോലെ,
അച്ഛന്റെ വിരല്‍ തുമ്പിലെ
ആദ്യ കാല്‍വെപ്പ്‌ പോലെ,
മഴ നനയുമ്പോള്‍ അമ്മയുടെ
മുഖത്തെ ആദി പോലെ,
ഇടി മിന്നലില്‍ അച്ഛന്റെ പുതപ്പിലെ
സുരക്ഷ പോലെ.
പനി വിറയലില്‍ അമ്മ
കൊരിക്കുടിപ്പിച്ച കഞ്ഞി പോലെ.

സ്നേഹം ........
ചക്കി പൂച്ചയുടെ മുഖമുരുംമലില്‍,
പശുക്കുട്ടി നക്കി തുടച്ച കയ് വിരലില്‍,
എനിക്കായ് പൂത് നിന്ന ചെടികളില്‍

സ്നേഹം ........
പിന്നെ ,
നിന്റെ പരിഭാവങ്ങളില്‍,
പിണക്കങ്ങളില്‍,
വാക്കുകളില്‍, നോട്ടത്തില്‍
നീ പറഞ്ഞു തന്ന പുതിയ സ്നേഹം,
ചുറ്റിലും സ്നേഹം
ഒന്ന് കയ് നീട്ടി തൊടാവുന്ന
അകലത്തില്‍ സ്നേഹം,

എങ്കിലും ........ ?
എന്തോ നമുക്കന്യമാവുന്നു ....

Waiting

ഇഷ്ടങ്ങള്‍,


കണ്ണ് കൊണ്ട് നീ പറയുന്ന,
സ്വകാര്യങ്ങള്‍...................
ചിരിയില്‍ ഒളിച്ചുവെച്ച കുസൃതി,
ഇടിമിന്നലിനെ പേടിച്ചു നീ-
എന്നിലോളിക്കുന്ന നിമിഷങ്ങള്‍
നീ പറഞ്ഞ വാക്കുകള്‍
പറയാതിരുന്ന,,,,,,
പങ്കു വെച്ച സ്വപ്‌നങ്ങള്‍
അങ്ങിനെ ഒരായിരം ഇഷ്ടങ്ങള്‍

പിരിയുമ്പോള്‍ കയ് വീശി,
കണ്ണ് തുടച്ചു നിന്റെ നോട്ടം
ഹൃദയത്തിലെവിടെയോ .....

i m waiting , counting the days....... come back 2 me.

Friendship

അപരിചിതര്‍,,,,


നമുക്ക് അങ്ങിനെ അപരിചിതരായി
സൌഹൃതം പങ്കിടാം
എനിക്ക് പേടിയാണ്

ചിരിയുടെ താളം, പതിയെ
അട്ടഹാസമായി മാറുന്നത്
നിനച്ചിരിക്കാതെ നീ ശത്രു പക്ഷത്
വേണ്ട, നമുക്ക് അപരിചിതരയിരിക്കാം .

തിരിച്ചറിവ്,
ലോകം വളരെ അടുത്ത്,
നീയും ഞാനും അകന്നകന്നു
നമുക്ക് അപരിചിതരയിരിക്കാം .

അറിവ്

അറിവ്,


ചതിയുടെ അരികിലുടെ
നടക്കുമ്പോള്‍ അറിയില്ലായിരുന്നു,
അടുത്ത കാല്‍വെപ്പ്‌ എനിക്കായി
കരുതിയത്‌ .............................?

ചുറ്റും കൂടിയ മുഖങ്ങളില്‍,
കയ് പിടിച്ചുയര്തിയവരില്‍,
ചിലര്‍ തിരഞ്ഞത് ....,
മാംസത്തിന്റെ ചൂട്

പുതിയ അറിവ്,
തെരുവിലെക്കിറങ്ങുമ്പോള്‍
ഒരു വാള്‍ കരുതുക,
ഇരു തല മൂര്ച്ചയുള്ളത്

An Old Love Story

പ്രണയം എന്റെ ചുണ്ടിലെ
കഞ്ചാവ് ബീഡിയില്‍
പുകച്ചു തീര്‍ക്കട്ടെ ഞാന്‍,

ജീവിതം ഈ ചഷകത്തിലെ ,
വീഞ്ഞില്‍ അലിയിക്കട്ടെ
ഞാന്‍.................

നീ എവിടെയോ,
എന്നെ മറക്കുക, അടയാളങ്ങള്‍
ഓരോന്നായി മായ്ച്ചുകളയുക.

ഒടുവില്‍ , ഞാനും നിയും
യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്ത്
ഒറ്റയ്ക്ക്, രണ്ടു വഴിയെ...
ചിന്തകള്‍ ചിതറിപ്പോകുന്നു

ഈ കഞ്ചാവ് ബീടിയിലെ -
അവസാനപുകയില്‍ ഞാന്‍ മയങ്ങട്ടെ

പ്രണയത്തിന്റെ ചിഹ്നം?

പൂഴിയില്‍ അവളെഴുതി,
എന്റെ പേര്,
അവളുടെ പേര്,
നടുവില്‍ പ്രണയത്തിന്റെ ചിഹ്നം.

തിരമാലകള്‍ പതുക്കെ ,
അവളുടെ പേര്
മഞ്ഞു പോയിരിക്കുന്നു.

എന്റെ പേര്,
ഹൃദയത്തില്‍ തുളച്ചിട്ട അമ്പ്.
പ്രണയത്തിന്റെ ചിഹ്നം?

ശുഭ രാത്രി

ഉറങ്ങണം, ഇടയ്ക്കു
ഇഴഞ്ഞെത്തുന്ന പ്മ്പുകളില്ലാതെ,
കൊള്ളിതട്ഞ്ഞു വീണു ഉണര്‍ന്നു-
പോവാതെ.
നക്ഷത്രങ്ങളില്‍,
അറിയാത്ത ആകാശങ്ങളില്‍
എന്റെ പ്രണയമേ നിന്നെ മാത്രം
കിനാവ് കണ്ടു , .
ഉറങ്ങണം.

ശുഭ രാത്രി

അവള്‍

അവള്‍ ,


ഒറ്റയടി പാതയുടെ

അങ്ങേ തലക്കല്‍

ഒരു കൊച്ചു പൊട്ടു പോലെ

ചങ്ക് പൊട്ടുന്ന ഉച്ചത്തില്‍

വിളിച്ചിട്ടും... ........

ഞാന്‍ വ്യ്കിയിരിക്കുന്നു-

ഒരുപാട്.

അവള്‍ അകലെ

തിരിച്ചി വിളിക്കാന്‍ പറ്റാത്ത

അകലത്തില്‍........

എന്റെ കണ്ണ് കലങ്ങിയിരിക്കുന്നു

മരണം

മോഹിപ്പിക്കുകയാണ്‌ ,....
നീ
അകലെ, ഒരു ചെറിയ വെളിച്ചമായ്
അഗ്നിയായ്
കയറിന്റെ തുമ്പിലെ -
ഇലകിയടലായ്,
തുറന്നിട്ട ജലകതിനപ്പുറത്തെ
നൂരടിതഴ്ചയില്‍
നീ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു

മരണം....
നീ ഒരു പക്ഷെ എനിക്കായ് തുറക്കുന്നത്
ഒരു പുതിയ വാതില്‍,
പര്ദൂഷനമിലാത്ത, ഒരു ലോകത്തേക്കുള്ള
ഒരു പുതിയ വാതില്‍,

ഞാന്‍ വരാം,

നേതാവ്

വെളിച്ചം
അതയാളുടെ കയ്യിലാണ്
ഞങ്ങള്‍ പുറകെ

അയാള്‍ ......
നേതാവ്
ആകെയുള്ള വിളകുമായി
അയാള്‍ മുന്‍പില്‍ .

ഇടയ്ക്കു
വിളക്കനയുമ്പോള്‍
അടക്കം പറച്ചിലുകള്‍ ,
അലറിക്കരചിലകള്‍

വിളക്ക് തെളിയുമ്പോള്‍ ,......
നേതാവിന് അതെ മുഖം
ചിലര്‍ക്ക് മുഖം നഷ്ടമായിരിക്കുന്നു

വെളിച്ചം
അതയാളുടെ കയ്യിലാണ്
ഞങ്ങള്‍ പുറകെ

വിളക്ക്

വിളക്ക്,

ചുറ്റിലും ചിറകു കരിക്കാന്‍ ,
വെമ്പുന്ന പ്രാണികള്‍.
അരണ്ട വെളിച്ചം.
ഞാന്‍ ഒറ്റക്കാണ്.......?

പകല്‍
എനിക്ക് പേടിയാണ്
യ്തര്ത്യങ്ങള്‍ക്ക് ക്രൂരമായ
തെളിച്ചം

വിളക്കില്‍, കരിന്തിരി
എന്റെ ചുണ്ടില്‍ കനല്‍
ഞാനെന്റെ സ്വപ്നങ്ങള്‍
പുകയ്ക്കട്ടെ

എന്റെ മുറി

എന്റെ മുറി

ഈ മുറി എന്റെ കൊട്ടാരമാണ്
ചിന്തകള്‍ക്ക് തീ പിടിക്കുമ്പോള്‍
എന്റെ എഴുത്തുപുര
സ്വപ്നം കാണുമ്പോള്‍,
എന്റെ മണിയറ
ചിലപ്പോള്‍......

എന്റെ ശവപ്പെട്ടി

പുതിയ ലോകം

മരണം , എന്നെ വല്ലാതെ
മോഹിപ്പിക്കുന്നു
ഒരു പുതിയ ലോകം
അവിടെ ആരംഭിക്കുന്നു ,

( മരണത്തിനപ്പുറം )

കരിവളകള്‍

കരിവളകള്‍

ഇത് ഞാന്‍ നിനക്ക് വേണ്ടി വാങ്ങിയത്
മുല്ലവള്ളികള്‍
നിനക്കായ്‌ നാട്ടു നനച്ചത്‌
റോസേ ചെടി ,
പൂണ്ടോത്തിലെ ഓരോ പൂവും
നിനക്ക്

പുറകിലെ മാവും , ആ കയറും
അതെനിക്ക് മാറ്റി വെചെക്കുക

******പ്രണയം *****

******പ്രണയം *****


നിനക്ക് നല്കാന്‍ .......
വാക്കുകള്‍, വാഗ്ദാനങ്ങള്‍ ,
പ്ര്നയകവ്യങ്ങള്‍ ,
അനശ്വരമായ ,,,,,, മണ്ണാങ്കട്ട
ദിവ്യമായ ...... ആനമുട്ട ,
പ്രിയേ ഇതൊന്നുമില്ല

പകരം
വിശപിന്റെ വിളി ,
വിയര്പിന്റെ ഗന്ദം,
പൊള്ളയായ വക്കുകല്കുള്ളിലെ
ചൂടുള്ള യഥാര്ത്യങ്ങള്‍

ക്ഷമിക്കണം
പ്രണയം അലിഞ്ഞു പോയിരിക്കുന്നു
ആഗോള താപനം കൊണ്ടായിരിക്കാം

എന്റെ തൂലിക...........

എന്റെ തൂലിക...........
ഇതിനെ ഞാന്‍ സ്നേഹിക്കുന്നു
വിയര്‍പ്പുകൊണ്ട് തുടച്ചു മിനുകി
ചോരനിരച്ചു ഞാനെഴുതുന്നു

വാക്കുകള്ക് ചോരയുടെ വിയര്പിന്റെ
ചൂര്,
സുഹൃത്തേ ഒകാനം വരുന്നെങ്ങില്‍
അല്പം മാറിനില്‍കൂ ........

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same