Friday, September 7, 2012

തിരിച്ചറിവ്,


തിരിച്ചറിവ്,
എനിക്കെന്നെ തിരിച്ചറിയാന്‍,
നിന്നെ നഷ്ടപെടെണ്ടി വന്നു,

ഇരുട്ടില്‍
വെളിച്ചത്തിനെ ഓര്‍ത്തു,
...
വേനലില്‍ മഴക്കുളിരോര്‍ത്തു ,
തണുപ്പില്‍ നിന്നെയോര്‍ത്തു,
കണ്ണില്‍ പൊടിഞ്ഞ ചോരയില്‍-
നിന്റെ കന്നീരോര്‍ത്തു
തിരിച്ചറിവുകള്‍....

എത്രതിരഞ്ഞിട്ടും,
തിരിച്ചുപോക്കിനുള്ള വഴി,
ഇല്ല,,,
ഇരുള്‍ പരന്നിരിക്കുന്നു,
ഇനി ഇവിടെ തളര്‍ന്നു വീഴാം.

മാപ്പ്,
നിന്റെ മഴക്കാലത്
വേര്‍പാടിന്റെ ചൂട്
നിറച്ചതിനു,
നിന്റെ വേനലില്‍
കണ്ണീര്‍ മഴ പെയ്യിച്ചതിനു,
നിന്റെ വസന്തത്തെ
ശവം നാറി പൂക്കള്‍
കൊണ്ടുനിരച്ചതിനു

തിര്ച്ചരിവിന്റെ
അറ്റം, ഇനി ഒരടിക്കപ്പുരം
ഇരുട്ട്, അഗാതമായ
ഇരുട്ട്.
See More

Tuesday, July 17, 2012

എനിക്കായ്

തളരുന്നു ഞാന്‍ ഈ 
സ്വപ്നഭാരംച്ചുമന്നു,
എങ്കിലും.... 
ആശകള്‍, പ്രതീക്ഷകള്‍
കളയുവാന്‍ വയ്യിത്.
ചിറകു വീശട്ടെ-
പറന്നുയരാന്‍, 
തളര്ന്നെങ്ങിലും ഞാന്‍. 
വലിയോരാകാശം,
ചെറിയൊരു പൂവ്
കാത്തിരിക്കുന്നു,.
എനിക്കായ് ...........

തുരുത്

മരുഭൂമിയിലെ ചൂട്,
തീക്കാറ്റ് പോലെ.
ഉള്ളില്‍ കനലെരിയുമ്പോള്‍?
അത് വെറും ചൂട്.


ഒരു തുരുത് തേടണം,
ഒരു മരുപച്ച ,
തളര്ന്നുര്ങ്ങാന്‍
ഒരു മര തണല്‍.

ഇനി എത്ര ദൂരം?
അടയാളങ്ങള്‍ ഇല്ല,
ഇനി ..............?

Saturday, June 16, 2012

ഒരു വെട്ടിനു


ഒറ്റ വെട്ടിനു,
ഒരു വടിവാള്‍ വീശലില്‍,
ഒരു തീയേറില്‍,
മഞ്ഞു പോകുന്നത്,
ഒരച്ചന്‍,
നെറ്റിയിലെ സിന്ദൂരം,
പകുതിയിലെവിടെയോ-
ഒരു സ്വപ്നം.

തീര്‍ക്കാമായിരുന്നു
ഒരു വെട്ടിനു,
എന്നിട്ടുമെന്തേ ?
പകയുടെ വാള്‍ പലവട്ടം വീശി?

മരുഭൂമി


തിരക്കിനെതിരെ ഒറ്റയ്ക്ക്
നടക്കുമ്പോള്‍,
കയ് തിരയുന്നത് നിന്റെ,
വിരലുകള്‍.
ഒറ്റയ്ക്ക് നടന്നു
വഴി തെറ്റിയിരിക്കുന്നു
തിരിച്ചു വിളിക്കൂ,
എനിക്കൊപ്പം നടക്കൂ.

നീ കൂടെ നടക്കുമ്പോള്‍,
ഈ തെരുവ് മനോഹരം,
കാഴ്ചകള്‍ സുന്ദരം,
ഇപ്പോള്‍ ഇത് വെറും
മരുഭൂമി......
മരുഭൂമി......

മിസ്സ്‌ യു.........

പ്രവാസി.

ജീവിതം എവിടെയോ
മറന്നു വെച്ചവര്‍ നാം
പ്രവാസി..
നാളെയെ കാത്തു,
നാളെയെ കാത്തു,
ഞാനും നീയും ,
പ്രവാസി.

ഒന്നാണ് നമ്മള്‍,


ഒന്നാണ് നമ്മള്‍,
വഴി പിരിയുമ്പോള്‍,
ചിരിച്ചു കയ് വീശി
നാളെ കാണാമെന്നു പറയുന്നവര്‍,
തമ്മില്‍ കാണാതെ ,
അകലത്തെ, ഹൃദയം കൊണ്ട്
കീഴടക്കി ,സ്നേഹം
കയ്മാരി നമ്മള്‍.

വെറും വാക്കുകള്‍ക്കപ്പുറം,
വിളക്കിചെര്‍ത്ത എന്തോ ഒന്ന്,
കൂട്ടികൊളുതി, പിരിയതവണ്ണം,
നമ്മള്‍... നമ്മള്‍

ഒരു മുഖം, സ്നേഹം,
ഒരുമുഖം, സൌഹൃദം,
ഒരുമുഖം, കാരുണ്യം,
ഒരുമുഖം കൊയിലാണ്ടി കൂട്ടം,.

welcome

hi welcome to my world

i like to love and be loved , i hope you also want to be of the same